ആഭ്യന്തരവിപണിയിൽ വാഹനവില്പനയിൽ വൻ ഇടിവ്

Posted on: July 11, 2019

മുംബൈ : ആഭ്യന്തര വിപണിയിൽ കഴിഞ്ഞ മാസം വാഹനവില്പന കുത്തനെ ഇടിഞ്ഞു. കാർ വില്പന 25 ശതമാനവും മറ്റ് യാത്രാ വാഹനങ്ങളുടെ വില്പന 18 ശതമാനവും കുറഞ്ഞു. കാർ വില്പന 2018 ജൂണിലെ 1,83,885 യൂണിറ്റുകളിൽ നിന്ന് 24.97 ശതമാനം കുറഞ്ഞ് 1,39,628 യൂണിറ്റുകളായി.

യാത്രവാഹനങ്ങളുടെ വില്പന മുൻ വർഷം ജൂണിലെ 2,73,748 യൂണിറ്റുകളിൽ നിന്ന് 17.54 ശതമാനം കുറഞ്ഞ് 2,25,732 യൂണിറ്റുകളായി. ഇരു ചക്രവാഹനങ്ങളുടെ വില്പന 18,67,884 യൂണിറ്റുകളിൽ നിന്ന് 11.69 ശതമാനം കുറഞ്ഞ് 16,49,477 യൂണിറ്റുകളായി.

വാണിജ്യവാഹനങ്ങളുടെ വില്പന 80, 670 യൂണിറ്റുകളിൽ നിന്ന് 12.27 ശതമാനം കുറഞ്ഞ് 70,771 യൂണിറ്റുകളായി.