എല്ലാ പ്ലാന്റുകളിലും മാഗി ഉത്പാദനം പുനരാരംഭിച്ചതായി നെസ്‌ലെ

Posted on: November 30, 2015

Maggi-Big-a

ന്യൂഡൽഹി : രാജ്യത്തെ അഞ്ച് പ്ലാന്റുകളിലും മാഗി ഉത്പാദനം പുനരാരംഭിച്ചതായി നെസ്‌ലെ. അഞ്ച് മാസത്തെ നിരോധനത്തിന് ശേഷം നവംബർ 9 ന് ആണ് മാഗി വീണ്ടും വിപണിയിൽ അവതരിപ്പിച്ചത്.

നഞ്ചൻഗോഡ് (കർണാടക), മോഗ (പഞ്ചാബ്), ബിചോളിം (ഗോവ), തഹ് ലിവാൾ, പന്ത്‌നഗർ (ഹിമാചൽപ്രദേശ്) എന്നിവിടങ്ങളിലാണ് നെസ്‌ലെയുടെ മാഗി പ്ലാന്റുകൾ പ്രവർത്തിക്കുന്നത്. നിരോധനത്തെ തുടർന്ന് 30,000 ടൺ ഇൻസ്റ്റന്റ് നൂഡിൽസ് നശിപ്പിച്ചതിലൂടെ 450 കോടി രൂപയുടെ നഷ്ടമാണ് നെസ്‌ലെക്കുണ്ടായത്.