മാഗിയുടെ ഉത്പാദനം പുനരാരംഭിച്ചു

Posted on: October 27, 2015

Maggi-Noodles-productline-B

മുംബൈ : നെസ്‌ലെ, മാഗി ഇൻസ്റ്റന്റ് നൂഡിൽസിന്റെ ഉത്പാദനം പുനരാരംഭിച്ചു. പരിശോധന നടത്തിയ ലാബുകളുടെ ക്ലിയറൻസ് ലഭിച്ചതിനെ തുടർന്നാണ് ഉത്പാദനം തുടങ്ങിയത്.

കഴിഞ്ഞ ജൂണിൽ എംഎസ്ജിയുടെ അംശം കണ്ടെത്തിയതിനെ തുടർന്നാണ് മാഗി വിപണിയിൽ നിന്നും പിൻവലിച്ചത്. നഞ്ചൻഗോഡ് (കർണാടക), മോഗ (പഞ്ചാബ്), ബിക്കോലിം (ഗോവ) എന്നീ പ്ലാന്റുകളിലാണ് ആദ്യ ഘട്ടത്തിൽ ഉത്പാദനം ആരംഭിച്ചിട്ടുള്ളത്.