മാഗി തിരിച്ചുവരുന്നു

Posted on: November 7, 2015

Maggi-Noodles-cooked-Big

ന്യൂഡൽഹി : ദീപാവലിക്ക് മുന്നോടിയായി മാഗി നൂഡിൽസ് വിപണിയിൽ തിരിച്ചെത്തുമെന്ന് നെസ്‌ലേ. നവംബർ 10 മുതൽ ദേശീയ തലസ്ഥാന മേഖല ഉൾപ്പടെ പ്രധാനനഗരങ്ങളിൽ മാഗി നൂഡിൽസ് കടകളിൽ ലഭ്യമാകും. ദേശീയ അക്രഡിറ്റേഷനുള്ള മൂന്ന് ലാബ് പരിശോധനകളിൽ മാഗി സുരക്ഷിതമെന്ന് തെളിഞ്ഞതായി നെസ്‌ലേ വ്യക്തമാക്കി.

മുംബൈ ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണ് സുരക്ഷിതത്വ പരിശോധന നടത്തിയത്. കഴിഞ്ഞ ജൂണിൽ മാഗി നൂഡിൽസിൽ ലെഡിന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിപണിയിൽ നിന്ന് പിൻവലിക്കപ്പെട്ടത്. പ്രതിവർഷം 2,500 കോടി രൂപ വിറ്റുവരവുള്ള മാഗിക്ക് നൂഡിൽസ് വിപണിയിൽ 26 ശതമാനം പങ്കാളിത്തമുണ്ടായിരുന്നു.