നൂഡിൽസിന് പിന്നാലെ നെസ്‌ലെ പാസ്തയും വിവാദത്തിൽ

Posted on: November 28, 2015

Maggi-Pazzta-Big

ന്യൂഡൽഹി : മാഗി നൂഡിൽസ് വിപണിയിൽ തിരിച്ചെത്തിയതിനു പിന്നാലെ നെസ്‌ലെ വീണ്ടും വിവാദത്തിൽ. മാഗി പാസ്തയിൽ ലെഡിന്റെ അംശം കൂടുതലാണെന്നാണ് പുതിയ ആരോപണം. അനുവദനീയമായ അളവിൽ കൂടുതൽ ലെഡ് മാഗി പാസ്തയിൽ അടങ്ങിയിട്ടുണ്ടെന്നാണ് ഉത്തർപ്രദേശ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ വാദം.

എന്നാൽ മാഗി പാസ്ത 100 ശതമാനം സുരക്ഷിതമാണെന്ന് നെസ്‌ലെ ഇന്ത്യ അവകാശപ്പെട്ടു. ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻഡേർഡ്‌സ് അഥോറിട്ടി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) യോ ഉത്തർ പ്രദേശ് സർക്കാരോ തങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും നെസ്‌ലെ വ്യക്തമാക്കി.