സുരേഷ് നാരായണൻ നെസ്‌ലെ ഇന്ത്യ എംഡി

Posted on: July 24, 2015

Nestle-Suresh-Narayanan-Big

ന്യൂഡൽഹി : നെസ്‌ലെ ഇന്ത്യ മാനേജിംഗ് ഡയറക്ടറായി സുരേഷ് നാരായണനെ നിയമിച്ചു. അടുത്തമാസം ചുമതലയേൽക്കും. നെസ്‌ലെ ഫിലിപ്പൈൻസ് ചെയർമാനാണ്. 1999 ൽ നെസ് ലെയിൽ ചേർന്ന സുരേഷ് നാരായണൻ ഡൽഹി സ്‌കൂൾ ഓഫ് ഇക്‌ണോമിക്‌സ് അലുംമ്‌നിയാണ്.
മാഗി നൂഡിൽസ് വിപണിയിൽ നിന്നു പിൻവലിക്കേണ്ടി വന്ന സാഹചര്യത്തിലാണ് നെസ്‌ലെയുടെ ടോപ്പ് മാനേജ്‌മെന്റിലെ അഴിച്ചുപണി. ഇപ്പോൾ മാനേജിംഗ് ഡയറക്ടറായ എറ്റിനെ ബെനറ്റ് സ്വിറ്റ്‌സർലൻഡിലെ നെസ്‌ലെ ആസ്ഥാനത്തേക്ക് മാറ്റി.