സജി തോമസിന്റെ നേട്ടങ്ങളെ ഡിസ്‌കവറി ചാനൽ ആദരിക്കുന്നു

Posted on: November 29, 2015

Discovery-Channel-Saji-Thom

ന്യൂഡൽഹി : ഭിന്നശേഷിയുണ്ടായിട്ടും സ്വന്തമായൊരു വിമാനം നിർമ്മിക്കണമെന്ന തന്റെ സ്വപ്നം സഫലീകരിച്ച സജി തോമസിന്റെ നേട്ടങ്ങളെ ഡിസ്‌കവറി ചാനൽ ആദരിക്കുന്നു. സജി തോമസിന്റെ പ്രചോദനമേകുന്ന കഥ ഡിസ്‌കവറി ചാനൽ നവംബർ 30 ന് രാത്രി 9 മണിക്കും തുടർന്ന ശനിയാഴ്ച്ച രാത്രി 8 മണിക്കും സംപ്രേഷണം ചെയ്യുന്നതാണ്.

സജി തോമസിന്റെ മനക്കരുത്തും, നിശ്ചയദാർഢ്യവും, നേട്ടങ്ങളും, പരിമിതികളെ മറികടക്കുകയും, വെല്ലുവിളികളെ അതിജീവിക്കുകയും ചെയ്ത സമാനചിന്താഗതിക്കാരായ, നേട്ടങ്ങളുണ്ടാക്കിയ മറ്റ് എട്ട് പേരോടൊപ്പം ഡിസ്‌കവറി ചാനൽ അവതരിപ്പിക്കുന്നു. എച്.ആർ.എക്‌സ്. ഹീറോസ് വിത്ത് ഹൃത്വിക് റോഷൻ പരമ്പര അസാധാരണ ജീവിതം നയിക്കുന്ന സാധാരണ വ്യക്തികളുടെ പ്രചോദനദാകമായ യഥാർത്ഥ ജീവിത കഥകൾ കാഴ്ച്ചവയ്ക്കുന്നതാണ്.

അസാധാരണമായ ശേഷിയുള്ള കുട്ടിയായ സജി തോമസ് ജനിച്ചതും വളർന്നതും കേരളത്തിലെ ഇടുക്കി ജില്ലയിലാണ്. ഒരു വിമാനം നിർമ്മിക്കണമെന്ന തന്റെ സ്വപ്നം ആത്യന്തികമായി സാക്ഷാത്കരിക്കുന്നതിനു മുമ്പ് ജീവിതത്തിൽ നിരവധി പ്രതിബന്ധങ്ങൾ അവന് നേരിടേണ്ടി വന്നു. ഒഴിവാക്കലുകളെ മറികടന്നും, സാമ്പത്തിക പരിമിതികളെ അതീജീവിച്ചും, കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളുമായി മല്ലടിച്ചും സജി ഇന്ത്യൻ വ്യോമ സേനയിലെ ഒരു (റിട്ട.) വിംഗ് കമാൻഡറായ എസ്.കെ.ജെ. നായരുടെ മാർഗദർശനത്തിനു കീഴിൽ തന്റെ സ്വപ്നത്തോടൊപ്പം നിന്നു. ഒരു വിമാനം നിർമ്മിക്കണമെന്ന സജിയുടെ താല്പര്യം രൂപപ്പെടാൻ തുടങ്ങിയത് സമീപത്തുള്ള റബർ തോട്ടങ്ങളിൽ ചെറിയ വിമാനത്തിൽ കീടനാശിനികൾ തളിക്കുന്നത് തന്റെ 15-ാം വയസിൽ കാണാനിടയായപ്പോഴാണ്.