എ. ആർ. റഹ്മാനെക്കുറിച്ച് ഡിസ്‌കവറി ചാനലിൽ പ്രത്യേക പരിപാടി

Posted on: October 25, 2015

Discovery-Channel-A-R-Rahma

കൊച്ചി : സംഗീത ഇതിഹാസമായ എ. ആർ. റഹ്മാന്റെ രണ്ട് ദശകം നീളുന്ന കലാജീവിതത്തെക്കുറിച്ച് 90 മിനിറ്റ് ദൈർഘ്യമുള്ള ജയ്‌ഹോ എന്ന പ്രത്യേക പരിപാടി ഒക്‌ടോബർ 26- ന് തിങ്കളാഴ്ച രാത്രി 9 മണിക്ക് ഡിസ്‌കവറി ചാനലിൽ. ലോകം കണ്ടിട്ടുള്ള ഏറ്റവും മികച്ച സംഗീത പ്രതിഭകളിലൊരാളായ റഹ്മാന്റെ ജീവിത കഥ സംവിധാനം ചെയ്തിരിക്കുന്നത് ഉമേഷ് അഗർവാളാണ്.

ഇന്ത്യയുടെ പൗരസ്ത്യ സംഗീതം പാശ്ചാത്യ സാങ്കേതിക മികവുമായി സമന്വയിപ്പിക്കുന്നതും ആദ്യ ബോളിവുഡ് ചിത്രം രംഗീലാ, ആദ്യ ചിത്രം റോജാ തുടങ്ങി ഓസ്‌കാർ അവാർഡ് നേടിക്കൊടുത്ത സ്ലംഡോഗ് മില്യണയർ വരെയുള്ള അനുഭവങ്ങൾ പരിപാടിയിൽ കോർത്തിണക്കിയിട്ടുണ്ട്.

കലാസാംസ്‌കാരിക രംഗത്തെ അപൂർവ പ്രതിഭകളിലൊരാളായ എ. ആർ. റഹ്മാനെക്കുറിച്ച് പ്രത്യേക പരിപാടി തയ്യാറാക്കി അവതരിപ്പിക്കുന്നതിൽ അതീവ സന്തോഷമുണ്ടെന്ന് ഡിസ്‌കവറി നെറ്റ്‌വർക്ക്‌സ് ദക്ഷിണേഷ്യാ മേധാവി രാഹുൽ ജോഹ്രി പറഞ്ഞു.