സിനിപോളീസ് 85 സ്‌ക്രീനുകൾ തുറക്കും

Posted on: November 21, 2015

Cinepolis-Kochi-Big

കോൽക്കത്ത : സിനിപോളീസ് അടുത്തവർഷം ഇന്ത്യയിൽ 85 സ്‌ക്രീനുകൾ കൂടി ആരംഭിക്കും. ഇതോടെ സ്‌ക്രീനുകളുടെ എണ്ണം ഇപ്പോഴത്തെ 215 ൽ നിന്ന് 300 ആകും. നാല് സ്‌ക്രീനുകളുള്ള മൾട്ടിപ്ലെക്‌സ് അടുത്തയിടെ കോൽക്കത്തയിൽ തുറന്നിരുന്നു.

സിനിപോളീസ് ഇന്ത്യയിൽ പ്രതിവർഷം 2.5 കോടി ടിക്കറ്റുകളാണ് വിൽക്കുന്നത്. 13 രാജ്യങ്ങളിലായി 4,300 സ്‌ക്രീനുകൾ സിനിപോളീസിനുണ്ട്.

TAGS: Cinepolis | Multiplex |