പിവിആർ 250 കോടിയുടെ മുതൽ മുടക്കിനൊരുങ്ങുന്നു

Posted on: June 12, 2016

PVR-Cinemas-@-LuLu-Big

മുംബൈ : മൾട്ടിപ്ലെക്‌സ് ഓപറേറ്ററായ പിവിആർ സിനിമാസ് പുതിയ സ്‌ക്രീനുകൾ സ്ഥാപിക്കാനും നിലവിലുള്ളവയുടെ നവീകരണത്തിനുമായി 250 കോടി രൂപ മുതൽമുടക്കും. നടപ്പുവർഷം 65 പുതിയ സ്‌ക്രീനുകൾ സ്ഥാപിക്കും.

പിവിആറിന് നിലവിൽ 47 നഗരങ്ങളിലെ 122 ലൊക്കേഷനുകളിലായി 553 സ്‌ക്രീനുകളാണുള്ളത്.