സിനിപോളിസ് കൊച്ചിയിൽ

Posted on: September 25, 2015

Cinepolis-Kochi-Big

കൊച്ചി : ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വലിയ മൾട്ടിപ്ലെക്‌സ് കമ്പനിയായ സിനിപോളിസ് എറണാകുളം എം.ജി. റോഡിലെ സെൻട്രൽ മാളിൽ പതിനൊന്നു സ്‌ക്രീനുകളുമായി പ്രവർത്തനം ആരംഭിച്ചു. ഒരുലക്ഷത്തിൽപരം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ എട്ട് റെഗുലർ മൾട്ടിപ്ലസ് സ്‌ക്രീനുകളും മൂന്ന് വി.ഐ.പി. സ്‌ക്രീനുകളുമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. www.cinepolisindia.com എന്ന സൈറ്റിലൂടെ ടിക്കറ്റുകൾ ബുക്കു ചെയ്യാം.

വി.ഐ.പി. സ്‌ക്രീനിലെ 235 ഉൾപ്പെടെ ആകെ 1723 പേർക്ക് ഒരേസമയം വിവിധ സ്‌ക്രീനുകളിലായി സിനിമകൾ ആസ്വദിക്കാനാകും. 300 സീറ്റുകളുള്ള സ്‌ക്രീനാണ് ഇതിൽ ഏറ്റവും വലുത്. വി.ഐ.പി. സ്‌ക്രീനിൽ 250 രൂപയും മറ്റ് സ്‌ക്രീനുകളിൽ 80 മുതൽ 150 രൂപവരെയുമാണ് ഇപ്പോഴത്തെ ടിക്കറ്റ് നിരക്ക്. സാധാരണ സിനിമകൾ മുതൽ ലോകത്തെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചു നിർമ്മിക്കുന്ന സിനിമകൾ വരെ ഇവിടെ പ്രദർശിപ്പിക്കാനാകും. അന്താരാഷ്ട്ര നിലവാരത്തിലുള്ള കോഫിഷോപ്പുകളും റെസ്റ്റോറന്റും സിനിമാ പ്രേമികൾക്ക് ഒരു പുതിയ അനുഭവമായിരിക്കും.

കൊച്ചിയിൽ പതിനൊന്നു സ്‌ക്രീനുകൾ കൂടി ആരംഭിച്ചതോടെ സിനിപോളിസിന്റെ ആകെ സ്‌ക്രീനുകളുടെ എണ്ണം 217ലെത്തി. 2017 ഓടെ ആകെ സ്‌ക്രീനുകളുടെ എണ്ണം 400ലെത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ 30 നഗരങ്ങളിൽ സിനിപോളിസ് നിലവിൽ പ്രവർത്തിക്കുന്നുണ്ട്.