കാർട്രേഡ് കാർവെയ്ൽനെ ഏറ്റെടുത്തു

Posted on: November 13, 2015

CarTrade-Big

മുംബൈ : ഓട്ടോ ക്ലാസിഫൈഡ് പോർട്ടലായ കാർട്രേഡ്, കാർവെയ്ൽനെ ഏറ്റെടുത്തു. മുതൽമുടക്ക് പുറത്ത് വിട്ടിട്ടില്ല. യൂറോപ്യൻ ഡിജിറ്റൽ പബ്ലീഷറായ അക്‌സൽ സ്പ്രിംഗർ ആണ് കാർവെയ്ൽന്റെ ഉടമകൾ.

കാർട്രേഡ് യൂസ്ഡ് കാർ ബിസിനസിന് ഊന്നൽ നൽകുമ്പോൾ കാർവെയ്ൽ പുതിയ കാറുകളുടെ ബിസിനസിലാണ് ഏർപ്പെട്ടിരിക്കുന്നത്.പുതിയതും പഴയതുമായ കാറുകളുടെ വില്പനയിൽ ഏർപ്പെട്ടിരിക്കുന്ന 9,000 പേരാണ് കാർട്രേഡ് പ്ലാറ്റ്‌ഫോമിലുള്ളത്. വിദേശനിക്ഷേപ സ്ഥാപനങ്ങളായ വാർബർഗ് പിങ്കസ്, ജെപി മോർഗൻ, മാർച്ച് കാപ്പിറ്റൽ എപ്പിഫനി വെഞ്ചേഴ്‌സ് എന്നിവ കാർട്രേഡിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.