സുബീർ ഗോകരൺ ഐഎംഎഫ് എക്‌സിക്യൂട്ടീവ് ഡയറക്ടർ

Posted on: November 12, 2015

Subir-Gokaran-IMF-Big

ന്യൂഡൽഹി : സുബീർ ഗോകരണിനെ ഇന്റർനാഷണൽ മോണിട്ടറി ഫണ്ടിന്റെ (ഐഎംഎഫ്) എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു. റിസർവ് ബാങ്ക് മുൻ ഡെപ്യൂട്ടി ഗവർണറാണ്.

വാഷിംഗ്ടൺ ആസ്ഥാനമായുള്ള ഐഎംഎഫ് ബോർഡിൽ 24 അംഗങ്ങളാണുള്ളത്. സ്ഥാനമൊഴിയുന്ന രാകേഷ് മോഹന് പകരമാണ് സുബീർ ഗോകരണിന്റെ നിയമനം. ഐഎംഎഫിൽ സുബീർ ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാൻ എന്നീ രാജ്യങ്ങളെ പ്രതിനിധീകരിക്കും.