ഒമാൻ എയർ ചൈനയിലേക്ക് സർവീസ് ആരംഭിക്കാൻ ഒരുങ്ങുന്നു

Posted on: November 11, 2015

Oman-Air-Fight-Takeoff-Big

മസ്‌ക്കറ്റ് : ഒമാൻ എയർ അടുത്ത വർഷം മുതൽ ചൈനയിലേക്ക് സർവീസ് ആരംഭിക്കാൻ ഒരുങ്ങുന്നു. മസ്‌ക്കറ്റ് – ഷാൻഗായ് സർവീസാണ് ആദ്യം പരിഗണിക്കുന്നത്. ബീജിംഗ്, ഗുവാംഗ്ഷു എന്നീ ഡെസ്റ്റിനേഷനുകളും പരിഗണനയിലുണ്ടെന്ന് ഒമാൻ എയർ സിഇഒ പോൾ ഗ്രെഗോറോവിച്ച് പറഞ്ഞു.

പാരീസിലേക്കുള്ള പ്രതിവാര സർവീസുകളുടെ എണ്ണം അഞ്ചിൽ നിന്ന് ഏഴാക്കും. കൂടാതെ ലണ്ടനിലേക്കുള്ള പ്രതിദിന സർവീസ് ഇരട്ടിയായി വർധിപ്പിക്കും. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് സൗകര്യപ്രദമായ കണക്ഷൻ ലഭ്യമാകുംവിധമായിരിക്കും യൂറോപ്പിലേക്കുള്ള ഫ്‌ലൈറ്റുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.