ഒമാൻ എയർ ഇന്ത്യയിലേക്കുള്ള സർവീസുകൾ വർധിപ്പിക്കും

Posted on: September 28, 2015

Oman-Air-A-330-300-Big

മസ്‌ക്കറ്റ് : ഒമാൻ എയർ ഇന്ത്യയിലേക്കുള്ള സർവീസുകൾ വർധിപ്പിക്കാൻ ഒരുങ്ങുന്നു. ഒമാൻ എയറിന് ഇന്ത്യ അനുവദിച്ചിട്ടുള്ള സീറ്റ് ക്വാട്ട വർധിപ്പിക്കണമെന്ന് ഒമാൻ പബ്ലിക്ക് അഥോറിട്ടി ഫോർ സിവിൽ ഏവിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത മാസം ഡിജിസിഎയുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തുമെന്ന് പിഎസിഎ ഡയറക്ടർ അബ്ദുള്ള റെയ്‌സി പറഞ്ഞു, 2012 നവംബറിലാണ് ഒമാൻ എയറിന് പ്രതിവാരം 16,016 സീറ്റുകൾ എന്ന കരാർ ഒപ്പുവച്ചത്.

കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങൾ ഉൾപ്പടെ ഇന്ത്യയിലെ 11 ഡെസ്റ്റിനേഷനുകളിലേക്കാണ് ഒമാൻ എയർ സർവീസ് നടത്തുന്നത്. പ്രതിവാരം 100 ലേറെ ഫ്‌ളൈറ്റുകളാണ് ഒപ്പറേറ്റ് ചെയ്യുന്നത്. 95 ശതമാനം പാസഞ്ചർ ലോഡ് ഫാക്ടർ നിലനിർത്തുമുണ്ട്. ഈ സാഹചര്യത്തിൽ കരാർ പുതുക്കുന്നതോടെ കൂടുതൽ സീറ്റുകളുള്ള ബോയിംഗ് ബി 737-900, എയർബസ് എ 330 വിമാനങ്ങൾ ഇന്ത്യൻ ഡെസ്റ്റിനേഷനുകളിലേക്ക് ഏർപ്പെടുത്താനും ഒമാൻ എയറിന് പദ്ധതിയുണ്ട്.