പാനസോണിക്ക് ലൈഫ് ഉത്സവ്

Posted on: September 26, 2015

Panasonic-Life-Utsav-Big

കൊച്ചി : രാജ്യത്തെ ഉത്സവ സീസണിലേക്കായി പാനസോണിക് ഇന്ത്യ ലൈഫ് ഉത്സവ് പ്രചാരണ പരിപാടികൾ ആരംഭിച്ചു. വൻ സേവിംഗുകളും അധിക വാറണ്ടിയും നൽകുന്ന ഈ പദ്ധതി സെപ്റ്റംബർ 25 നാണ് ആരംഭിച്ചത്. നവംബർ 15 വരെ തുടരും. ടിവി, വാഷിംഗ് മെഷീൻ, റഫ്രിജറേറ്ററുകൾ, മൈക്രോ വേവ് അവനുകൾ, എയർ കണ്ടീഷണറുകൾ, പേഴ്‌സണൽ ഗ്രൂമിങ് ഉത്പന്നങ്ങൾ, എയർ പ്യൂരിഫയറുകൾ, വാട്ടർ പ്യൂരിഫയറുകൾ എന്നിവയുടെ ശ്രേണികളിൽ ഇതിന്റെ ആനൂകൂല്യങ്ങൾ ലഭ്യമാണ്.

പാനസോണിക്കിന്റെ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന കൺസ്യൂമർ ഉത്പന്ന ശ്രേണികളായ എക്‌സ് എക്‌സ് എൽ വിഭാഗം ടിവികൾ, പി.എം. 2.5 റെഡി എയർകണ്ടീഷണറുകളും എയർ പ്യൂരിഫയറുകളും, സീറോ ഓയിൽ കൺസംപ്ഷൻ മൈക്രോ വേവ് അവനുകൾ, ആക്ടീവ് ഫോം വാഷിംഗ് മെഷീനുകൾ, ബോട്ടം മൗണ്ടഡ് റെഫ്രിജറേറ്ററുകൾ എന്നിവയ്‌ക്കെല്ലാം പ്രത്യേക ആനുകൂല്യങ്ങൾ ലഭ്യമാണ്. എൽഇഡി ടിവികൾക്കായുള്ള പ്രചാരണ പരിപാടിയിലൂടെ ഉപഭോക്താക്കൾക്ക് ഒരു ലക്ഷം രൂപ വരെ ലാഭിക്കാൻ അവസരം ലഭിക്കും.

കൂടാതെ എല്ലാ എച്ച്.ഡി. എൽ.ഇ.ഡി. ടിവികൾ വാങ്ങുമ്പോഴും കോംപ്ലിമെന്ററി സൗണ്ട് സിസ്റ്റവും ലഭിക്കും. ഫുള്ളി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനുകൾ, ബോട്ടം മൗണ്ടഡ് ഫ്രോസ്റ്റ് ഫ്രീ റെഫ്രിജറേറ്ററുകൾ എന്നിവ ഇക്കാലത്തു വാങ്ങുമ്പോൾ പത്തു വർഷ വാറണ്ടിയും ഉറപ്പായ സമ്മാനങ്ങളും ആനുകൂല്യമായി നൽകുന്നുണ്ട്.

കഴിഞ്ഞ രണ്ടു വർഷങ്ങളായി ഉത്സവ കാലത്ത് വളരെ വിജയകരമായിരുന്ന പാനസോണിക്കിന്റെ പദ്ധതികൾ ഇത്തവണയും ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുകയാണെന്ന് ഇതേക്കുറിച്ചു സംസാരിച്ച പാനസോണിക് ഇന്ത്യാ ആന്റ് സൗത്ത് ഏഷ്യ മാനേജിംഗ്ഡയറക്ടർ മനീഷ് ശർമ്മ പറഞ്ഞു. ഈ ഉത്സവ കാലത്ത് പുതിയ ഉത്പന്നങ്ങൾ വാങ്ങാനൊരുങ്ങുന്ന ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ കേന്ദ്രീകരിച്ചുള്ളതാണ് ലൈഫ് ഉത്സവ് പ്രചാരണ പരിപാടിയെന്ന് പാനസോണിക് ഇന്ത്യാ ബ്രാൻഡ് ആൻഡ് മാർക്കറ്റിംഗ് കമ്യൂണിക്കേഷൻ മേധാവി സർത്തക് സേത്ത് ചൂണ്ടിക്കാട്ടി.

ഉപഭോക്താക്കൾക്ക് പാനസോണിക്കിന്റെ പതിനായിരത്തിലേറെ അംഗീകൃത ഡീലർമാരിൽ നിന്നും 275 എക്‌സ്‌ക്ലൂസീവ് ഔട്ട്‌ലെറ്റുകളിൽ നിന്നും ഈ ആനുകൂല്യങ്ങൾ നേടാനാവും.