പാനസോണിക് ഓണം ഓഫർ

Posted on: August 9, 2015

Panasonic--TV-Big

കൊച്ചി : പാനസോണിക് ഓണം പ്രമാണിച്ച് ആകർഷകമായ പ്രഖ്യാപിച്ചു. ഈ സ്‌കീമുകൾ ഓഗസ്റ്റ് 31 വരെ തുടരും. ഓഫറുകളുടെ ഭാഗമായി 32 ഇഞ്ച് മുതൽ വലുപ്പമുള്ള എൽഇഡി ടിവികൾക്ക് രണ്ടു വർഷത്തെ വാറന്റി പ്രഖ്യാപിച്ചിട്ടുണ്ട്. റെഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, മൈക്രോവേവ് അവൻ തുടങ്ങിയ പാനസോണിക് ഹോം അപ്ലയൻസുകൾ വാങ്ങുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും. നിരവധി ഫിനാൻസ് സ്‌കീമുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ഓണക്കാലത്ത് കേരളത്തിൽ നിന്ന് 150 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും പാനസോണിക് കേരള ബ്രാഞ്ച് മാനേജർ റോബി ജോസഫ് ദേവസ്യ പറഞ്ഞു. ഓണത്തിന് സന്തുഷ്ടരായ ഉപഭോക്താക്കളെ വർധിപ്പിച്ചു കേരളത്തിലെ വിപണിവിഹിതം 15 ശതമാനമായി ഉയർത്താനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.