500 സ്‌ക്രീനുകൾ ലക്ഷ്യമിട്ട് പിവിആർ സിനിമാസ്

Posted on: November 29, 2015

PVR-Cinemas-Big

മുംബൈ : മൾട്ടിപ്ലെക്‌സ് ഓപറേറ്ററായ പിവിആർ സിനിമാസ് നടപ്പുധനകാര്യ വർഷം 500 സ്‌ക്രീനുകൾ തുറക്കും. നിലവിൽ 44 നഗരങ്ങളിലായി 477 സ്‌ക്രീനുകളാണ് പിവിആറിനുള്ളത്.

പിവിആർ ടാക്കീസ്, പിവിആർ സിനിമാസ്, പിവിആർ പ്രീമിയം, പിവിആർ ഐക്കൺ എന്നീ നാല് ബ്രാൻഡുകളാണ് കമ്പനി ഓപറേറ്റ് ചെയ്യുന്നത്. പുതിയ 23 സ്‌ക്രീനുകൾ കൂടി ആരംഭിക്കുമെന്ന് പിവിആർ ചീഫ് ഓപറേറ്റിംഗ് ഓഫീസർ ഗൗതം ദത്ത പറഞ്ഞു.