കാർണിവൽ ഗ്രൂപ്പ് 300 കോടിയുടെ വികസനം നടപ്പാക്കും

Posted on: February 3, 2016

Carnival-Cinemas-Big

മുംബൈ : കാർണിവൽ ഗ്രൂപ്പ് ടയർ 2, ടയർ 3 നഗരങ്ങളിൽ മൾട്ടിപ്ലെക്‌സുകൾ സ്ഥാപിക്കാൻ 300 കോടി രൂപ മുതൽമുടക്കും. രണ്ടാം നിര നഗരങ്ങളിൽ 80 മൾട്ടിപ്ലെക്‌സുകളാണ് സ്ഥാപിക്കുന്നത്. ശരാശരി 4-5 ലക്ഷം ജനങ്ങളുള്ള നഗരങ്ങളിലാണ് പുതിയ സ്‌ക്രീനുകൾ സ്ഥാപിക്കുന്നത്. കേരളം, കർണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തർ പ്രദേശ്, പശ്ചമിബംഗാൾ എന്നീ ഏഴ് സംസ്ഥാനങ്ങളിൽ കാർണിവലിന് സാന്നിധ്യമുണ്ട്. 112 നഗരങ്ങളിലായി 460 മൾട്ടിപ്ലെക്‌സുകളാണ് കാർണിവലിനുള്ളത്.

ഗ്ലിറ്റ് സിനിമാസും അനിൽ അംബാനി ഗ്രൂപ്പിന്റെ മൾട്ടിപ്ലെക്‌സായ് – ബിഗ് ബിസിനസ് 700 കോടി രൂപയ്ക്ക് കാർണിവൽ ഏറ്റെടുത്തിരുന്നു. 2017 ൽ 1000 സ്‌ക്രീനുകളാണ് കാർണിവലിന്റെ ലക്ഷ്യം.