പിവിആർ സിനിമാസ് 67 സ്‌ക്രീനുകൾ കൂടി ആരംഭിക്കും

Posted on: December 29, 2015

PVR-Cinemas-@-LuLu-Big

ബംഗലുരു : പിവിആർ സിനിമാസ് അടുത്ത മാർച്ചിന് മുമ്പ് 67 സ്‌ക്രീനുകൾ കൂടി ആരംഭിക്കും. ഇതിനായി 200 കോടി രൂപ മുതൽമുടക്കും. ആറ് തരം മൾട്ടിപ്ലെക്‌സുകളാണ് പിവിആർ ശ്രേണിയിലുള്ളത്.

നിലവിൽ 491 സ്‌ക്രീനുകളാണ് പിവിആർ സിനിമാസിനുള്ളത്. ബംഗലുരുവിൽ മാത്രം 57 സ്‌ക്രീനുകളുണ്ട്. പിവിആറിന്റെ 55 ശതമാനം മൾട്ടിപ്ലെക്‌സുകൾ മെട്രോ നഗരങ്ങളിലാണ്.