പരിക്കേറ്റവരുടെ എണ്ണം 800 കവിഞ്ഞു

Posted on: September 24, 2015

Mina-Rescue-Big-a

ജിദ്ദ : മിനായിലെ ദുരന്തത്തിൽ പരിക്കേറ്റവരുടെ എണ്ണം 800 കവിഞ്ഞതായി സൗദി സിവിൽ ഡിഫൻസ് വ്യക്തമാക്കി. കല്ലേറ് കർമ്മം ഇപ്പോഴും തുടരുന്നതിനാൽ രക്ഷാപ്രവർത്തനങ്ങൾ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. മിനായിലെ 204 നമ്പർ തെരുവ് അക്ഷരാർത്ഥത്തിൽ ദുരന്തഭൂമിയായി മാറി. ആംബുലൻസുകളുടെ കോൺവോയികളാണ് മിനായിലൂടെ കടന്നുപോകുന്നത്. 220 ആംബുലൻസുകളും 4,000 ദുരന്ത നിവാരണ സേനംഗങ്ങളെയുമാണ് മിനായിൽ വിന്യസിപ്പിച്ചിട്ടുള്ളത്.

ഹാജിമാരുടെ സുരക്ഷ ഉറപ്പാക്കാൻ ഒരു ലക്ഷത്തിലേറെ പോലീസുകാരെയും ആയിരകണക്കിന് വീഡിയോ ക്യാമറകളും സ്ഥാപിച്ചിരുന്നുവെങ്കിലും ദുരന്തം ഒഴിവാക്കാനായില്ല. രണ്ടാഴ്ച മുമ്പാണ് മക്കയിലെ ഗ്രാൻഡ് മോസ്‌ക്കിൽ ക്രെയിൻ തകർന്ന് 110 പേർ മരിച്ചത്.