ദോഹ ബാങ്കും യുണിപേയുമായി ബിസിനസ് ധാരണ

Posted on: September 17, 2015

Doha-Bank-UnionPay-mou-Big

ദുബായ് : ദോഹ ബാങ്ക് ചൈനീസ് ബാങ്ക് കാർഡ് നെറ്റ് വർക്കായ യൂണിപേ ഇന്റർനാഷണലുമായി ബിസിനസ് ധാരണയിലെത്തി.

ചൈന യൂണിപേ പ്രസിഡന്റ് വെൻചാവോയും ദോഹ ബാങ്ക് ഗ്രൂപ്പ് സിഇഒ ഡോ. ആർ. സീതാരാമനും ദോഹയിൽ നടന്ന ചടങ്ങിൽ ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചു. ഖത്തറിലെ ചൈനീസ് അംബാസഡർ ലീ ചെൻ, ദോഹ ബാങ്ക് റീട്ടെയ്ൽ ബാങ്കിംഗ് ഹെഡ് സുരേഷ് ബാജ്‌പൈ തുടങ്ങിയവർ പങ്കെടുത്തു.

ദോഹ ബാങ്കിന്റെ എടിമ്മുകളിലും പോയിന്റ് ഓഫ് സെയിൽ മെർച്ചന്റ് നെറ്റ്‌വർക്കിലും യൂണിപേ കാർഡുകൾ സ്വീകരിക്കും. യൂണിപേയുമായുള്ള കൂട്ടുകെട്ട് ദോഹ ബാങ്കിന്റെ ഉപഭോക്താക്കൾക്ക് 150 രാജ്യങ്ങളിൽ കാർഡ് ഉപയോഗിക്കാനാകും.