ഗെയിൽ പൈപ്പ് ലൈൻ നിർമ്മാണം കാസർഗോഡ് ആരംഭിച്ചു

Posted on: September 2, 2015

Gail-Pipeline-big

കൊച്ചി : ഗെയിൽ പൈപ്പ് ലൈൻ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനം കാസർഗോഡ് ജില്ലയിൽ ആരംഭിച്ചു. ഹോസ്ദുർഗ് താലൂക്കിലെ അമ്പലത്തറയിൽ 4 കിലോമീറ്റർ ദൈർഘ്യംവരുന്ന ലൈനിന്റെ പ്രവർത്തികളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ഏറെക്കാലമായി സ്തംഭിച്ചുനിന്നിരുന്ന കൊച്ചി-കുറ്റനാട്-മംഗലാപുരം-ബാംഗ്ലൂർ വാതക പൈപ്പ് ലൈൻ സംസ്ഥാന സർക്കാരിന്റെ പ്രത്യേക താത്പര്യത്തിലാണ് പുനരാരംഭിച്ചത്. ഇതുവഴി വാതകപൈപ്പുലൈൻ കൊണ്ടുള്ള ഗുണഫലങ്ങൾ എത്രയും പെട്ടെന്ന് ജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.

സംസ്ഥാനത്ത് 508 കിലോമീറ്റർ ദൂരത്തിലും, ജില്ലയിൽ 83 കിലോമീറ്റർ നീളത്തിലുമാണ് പൈപ്പ് ലൈൻ കടന്നുപോവുന്നത്. ജില്ലയിൽ 11 കിലോമീറ്റർ ഇതിനകം പൂർത്തിയായിട്ടുണ്ട്. പദ്ധതി യാഥാർത്ഥ്യമാവുമ്പോൾ പാചകവാതകത്തിന്റെ ലഭ്യത വർധിക്കുകയും വിതരണ ചെലവ് ഗണ്യമായി കുറയുകയും ചെയ്യും.

TAGS: Gail | Gail Pipeline |