ഗെയിൽ സിറ്റി ഗ്യാസ് പദ്ധതിക്കായി 1.05 ലക്ഷം കോടിയുടെ നിക്ഷേപിക്കുന്നു

Posted on: February 26, 2020

 

മുംബൈ : പൊതുമേഖല സ്ഥാപനമായ ഗെയിൽ രാജ്യത്ത് സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കാനായി 1.05 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിന് ഒരുങ്ങുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിലായിരിക്കും പ്രകൃതി വാതക പൈപ്പ് ലൈൻ ശൃംഖല വ്യാപിപ്പിക്കാൻ നിക്ഷേപം നടത്തുന്നത്. തെക്കൻ സംസ്ഥാനങ്ങളിലും കിഴക്കൻ മേഖലകളിലുമാണ് പദ്ധതി നടപ്പാക്കുക. ഊർജ്ജ ഉപഭോഗത്തിൽ 2030 ടെ പ്രകൃതിവാതകത്തിന്റെ പങ്ക് 15 ശതമാനമായി വർധിപ്പിക്കുകയാണ് ലക്ഷ്യം.

പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് 45,000 -50,000 കോടി രൂപയും സിറ്റി ഗ്യാസ് പദ്ധതിക്ക് 40,000 കോടിയും പെട്രോകെമിക്കൽ ഉത്പാദനം വർധിപ്പിക്കുന്നതിന് 10,000 കോടിയും വകയിരുത്തിയിട്ടുണ്ട്. നിലവിൽ ഗെയിലിന് 12,160 കിലോമീറ്റർ സിഎൻജി പൈപ്പ് ലൈനാണുള്ളത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 7000 കിലോമീറ്റർ പൈപ്പ് ലൈൻ പുതുതായി സ്ഥാപിക്കും

TAGS: Gail |