വാതക പൈപ്പ് ലൈൻ കേരളത്തിന്റെ സ്വപ്നപദ്ധതിയെന്ന് ജിജി തോംസൺ

Posted on: August 23, 2015

Jiji-Thompson-IAS-Big

കൊച്ചി: കേരളത്തിന്റെയും തന്റെയും സ്വപ്നപദ്ധതിയാണ് കൊച്ചി-മംഗലാപുരം-ബാംഗ്ലൂർ വാതകപൈപ്പ് ലൈനെന്ന് ചീഫ് സെക്രട്ടറി ജിജി തോംസൺ അഭിപ്രായപ്പെട്ടു. കൊച്ചിയിൽ നടന്ന പദ്ധതിയുടെ ഉന്നതാധികാര സമിതിയോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

വൈകാതെ കേരളത്തിന്റെ മറ്റു പ്രദേശങ്ങളിൽക്കൂടി പൈപ്പ്‌ലൈൻ യാഥാർത്ഥ്യമാക്കി ഇതിന്റെ ഗുണം സംസ്ഥാനമാകെ വ്യാപിപ്പിക്കേണ്ടതുണ്ട്. കേരളത്തിന്റെ വികസനക്കുതിപ്പായി മാറാനിരിക്കുന്ന പദ്ധതിയാണ് വാതക പൈപ്പ്‌ലൈൻ പദ്ധതി. പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ പാചകവാതകത്തിന്റെ ലഭ്യതയുൾപ്പെടെ വർധിക്കും. അവയുടെ വിതരണച്ചെലവ് ഗണ്യമായി കുറയും. ഇതിന്റെ ഗുണം സാധാരണക്കാർക്കാണ് ലഭിക്കുക. കൂടാതെ വാതക വിതരണ വാടക വഴി 1200 മുതൽ 1500 കോടി രൂപ വരെ പ്രതിവർഷം പൊതുഖജനാവിലേക്ക് പുതുതായി ലഭിക്കുമെന്നും ജിജി തോംസൺ ചൂണ്ടിക്കാട്ടി.

ഗെയിൽ ജനറൽ മാനേജർ എൻ എസ് കുമാർ അധ്യക്ഷതവഹിച്ചു പദ്ധതി പ്രദേശത്തെ ഡെപ്യൂട്ടി കലക്ടർമാർ, നോഡൽ ഓഫീസർമാർ തുടങ്ങിയവർ ചർച്ചയിൽ സംബന്ധിച്ചു.