ജെറ്റ് എയർവേസ് ഫ്രീഡം സെയിൽ

Posted on: August 10, 2015

Jet-Airways-Freedom-Sale-Bi

മുംബൈ : ജെറ്റ് എയർവേസ് ബേസ് ഫെയറിൽ 30 ശതമാനം ഫ്‌ലാറ്റ് ഇളവോടെ ഫ്രീഡം സെയിൽ ഓഫർ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 10 മുതൽ 14 വരെ ബുക്ക് ചെയ്യുന്ന എല്ലാ ഡൊമസ്റ്റിക്ക് – ഇന്റർനാഷണൽ ടിക്കറ്റുകൾക്കും ഓഫർ ബാധകമാണ്. 2015 സെപ്റ്റംബർ 10 നും 2016 ഏപ്രിൽ 14 മധ്യേയാണ് യാത്രാകാലാവധി.

മൊബൈൽ ആപ്പ് വഴി ബുക്ക് ചെയ്യുന്നവർക്ക് വൺവേ നിരക്കിൽ 250 രൂപയും റിട്ടേൺ നിരക്കിൽ 500 രൂപയുടേയും ഓഫ് ജെറ്റ് എയർവേസ് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഓൺലൈനായി ബുക്ക് ചെയ്യുമ്പോൾ ഓരോ ഫ്‌ളൈറ്റിനും 500 ബോണസ് ജെപി മൈൽസും ലഭിക്കും.