ഹ്യുണ്ടായ് മോട്ടോഴ്‌സിന് സിസിഐയുടെ പിഴ

Posted on: July 28, 2015

Hyundai-Motor-India-Big

ചെന്നൈ : ഹ്യുണ്ടായ് മോട്ടോഴ്‌സിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) 420.26 കോടി രൂപ പിഴ ചുമത്തി. സ്‌പെയർപാർട്ടുകൾ ഓപ്പൺ മാർക്കറ്റിൽ വിൽക്കാത്തതിന് എതിരെയാണ് പിഴ ചുമത്തിയിട്ടുള്ളത്. ഹ്യുണ്ടായ്ക്കു പുറമെ റേവ, പ്രീമിയർ എന്നീ കമ്പനികൾക്കും പിഴ ചുമത്തിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 14 കാർ കമ്പനികൾക്കും കൂടി 2,544.64 കോടി രൂപ പിഴ ചുമത്തിയിരുന്നു. കമ്പനി അംഗീകൃത സർവീസ് സെന്ററുകളിലല്ലാതെ വാഹനം റിപ്പയർ ചെയ്താൽ വാറന്റി അനുവദിക്കില്ലെന്ന വാഹനനിർമാണ കമ്പനികളുടെ നിലപാട് കുത്തകവത്കരണത്തിന്റെ ഭാഗമാണെന്ന് സിസിഐ അന്വേഷണത്തിൽ കണ്ടെത്തി.