ഹ്യുണ്ടായ് വെർണയ്ക്ക് 10,501 യൂണിറ്റിന്റെ കയറ്റുമതി ഓർഡർ

Posted on: October 24, 2017

ചെന്നൈ : ഹ്യുണ്ടായ് വെർണയ്ക്ക് പശ്ചിമേഷ്യയിൽ നിന്ന് 10,501 കാറുകൾ കയറ്റുമതി ചെയ്യാനുള്ള കരാർ ലഭിച്ചു. നെക്സ്റ്റ് ജനറേഷൻ ആക്‌സന്റ് എന്നാണ് പശ്ചിമേഷ്യയിൽ പുതിയ വെർണ അറിയപ്പെടുന്നത്.

2018 ന്റെ തുടക്കം മുതൽ സൗത്ത് ആഫ്രിക്ക, ഗൾഫ്, ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് നെക്സ്റ്റ് ജനറേഷൻ വെർണ കയറ്റുമതി ചെയ്തു തുടങ്ങും. ഓഗസ്റ്റ് 22 ന് വിപണിയിൽ അവതരിപ്പിച്ച പുതിയ വെർണയ്ക്ക് ഇന്ത്യയിൽ നിന്ന് 18,600 ബുക്കിംഗുകളും 1.43 ലക്ഷം അന്വേഷണങ്ങളും ലഭിച്ചതായി ഹ്യുണ്ടായി വ്യക്തമാക്കി.