ഹ്യുണ്ടായ് മോട്ടോറിന് ഡിസംബറിൽ 10 ശതമാനം വില്പന വളർച്ച

Posted on: January 1, 2018

ന്യൂഡൽഹി : ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ഡിസംബറിൽ 10 ശതമാനം വില്പന വളർച്ച നേടി. ഹ്യുണ്ടായ് കാറുകളുടെ വില്പന 2016 ഡിസംബറിലെ 57,164 യൂണിറ്റുകളിൽ നിന്ന് 2017 ഡിസംബറിൽ 62,899 യൂണിറ്റുകളായി.

ആഭ്യന്തരവില്പന 40,057 യൂണിറ്റുകളിൽ നിന്ന് 40,158 യൂണിറ്റുകളായി മെച്ചപ്പെട്ടു. അതേസമയം കയറ്റുമതി 17,107 യൂണിറ്റുകളിൽ നിന്ന് 22,741 യൂണിറ്റുകളായി വർധിച്ചു. 2017 ലെ മൊത്തം വില്പന 5,27,320 കാറുകളായി ഉയർന്നു. 2016 ൽ 5,00,539 കാറുകളായിരുന്നു. വളർച്ച 5.4 ശതമാനം.