എ കെ ബല്യാൻ റിലയൻ ഓയിൽ & ഗ്യാസ് ബിസിനസ് സിഇഒ

Posted on: July 25, 2015

A-K--Balyan-Big

മുംബൈ : അശോക് കുമാർ ബല്യാനെ അനിൽ അംബാനി ഗ്രൂപ്പിന്റെ റിലയൻസ് ഓയിൽ & ഗ്യാസ് ബിസിനസ് സിഇഒ ആയി നിയമിച്ചു. പെട്രോനെറ്റ് എൽഎൻജി മുൻ മാനേജിംഗ് ഡയറക്ടറും സിഇഒയുമായിരുന്നു. ഒഎൻജിസി ഹ്യുമൻ റിസോഴ്‌സസ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

എൽഎൻജി സംഭരണത്തിന്റെയും റിലയൻസ് പവർ ബംഗ്ലാദേശിൽ സ്ഥാപിക്കുന്ന എൽഎൻജി ടെർമിനലിന്റെയും നേതൃത്വം ബല്യാന് ആയിരിക്കും. റിലയൻസ് പവർ 18,000 കോടി രൂപ മുതൽമുടക്കിൽ 3000 മെഗാവാട്ട് എൽഎൻജി അധിഷ്ഠിത പവർ പ്ലാന്റാണ് ബംഗ്ലാദേശിൽ സ്ഥാപിക്കുന്നത്.