മ്യാൻമാറിൽ വിമാനം റൺവേയിൽ നിന്ന് തെന്നി മാറി

Posted on: July 25, 2015

Air-Bagan-Big

യൻഗോൺ : മ്യാൻമാറിലെ യൻഗോൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ബഗാൻ വിമാനം ലാൻഡിംഗിനിടെ റൺവേയിൽ നിന്നു തെന്നിമാറി. ഒരാൾക്ക് പരിക്കേറ്റു.

മ്യാൻമാറിലെ മധ്യനഗരമായ മണ്ഡാലേയിൽ നിന്നും എത്തിയ വിമാനത്തിൽ 49 യാത്രക്കാരാണുണ്ടായിരുന്നത്. മോശം കാലാവസ്ഥയാണ് എടിആർ 72 വിമാനം തെന്നിമാറാൻ കാരണമെന്ന് എയർ ബഗാൻ വക്താവ് പറഞ്ഞു.