എയർ കാർണിവലിന്റെ പറക്കൽ അനുമതി റദ്ദാക്കി

Posted on: June 19, 2017

ന്യൂഡൽഹി : എയർ കാർണിവലിന്റെ എയർ ഓപറേറ്റർ പെർമിറ്റ്, ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ റദ്ദാക്കി. കോയമ്പത്തൂർ ആസ്ഥാനമായുള്ള എയർ കാർണിവൽ കഴിഞ്ഞ ഏപ്രിൽ മുതൽ സർവീസുകൾ അവസാനിപ്പിച്ചിരുന്നു.

കോയമ്പത്തൂർ മറൈൻ കോളജ് ഒരു എടിആർ-72 വിമാനവുമായാണ് എയർ കാർണിവൽ ആരംഭിച്ചത്. കോയമ്പത്തൂരിൽ നിന്നും ചെന്നൈ, ട്രിച്ചി, തൂത്തുക്കുടി എന്നിവിടിങ്ങളിലേക്കായി പ്രതിദിനം 10 ഫ്‌ളൈറ്റുകൾ ഓപറേറ്റ് ചെയ്തിരുന്നു.