എയർപെഗാസസ് 12 ന് സർവീസ് തുടങ്ങും

Posted on: April 4, 2015

Air-Pegasus-big

ബംഗലുരു : എയർപെഗാസസ് 12 മുതൽ ബംഗലുരുവിൽ നിന്ന് തിരുവനന്തപുരത്തേക്കും ഹുബ്ലിയിലേക്കും സർവീസ് ആരംഭിക്കും. 66 സീറ്റുകൾ വീതമുള്ള രണ്ട് എടിആർ-72 വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുന്നത്. ബംഗലുരുവിൽ നിന്ന് രണ്ട് ഡെസ്റ്റിനേഷനുകളിലേക്കും 1,234 രൂപയാണ് പ്രാരംഭ ടിക്കറ്റ് നിരക്ക്.

നൂറു കോടി രൂപയാണ് എയർപെഗാസസിന്റെ മുതൽമുടക്ക്. മൂന്നാമത്തെ വിമാനം അടുത്തവാരം ഡെലിവറി ലഭിക്കും. ഘട്ടംഘട്ടമായി കൊച്ചി, ചെന്നൈ, തൂത്തുക്കുടി, ബെൽഗാം, രാജമുന്ദ്രി, പുതുച്ചേരി, മധുര എന്നിവിടങ്ങളിലേക്ക് സർവീസ് തുടങ്ങുമെന്ന് പ്രമോട്ടർമാരായ ഡെക്കോർ ഏവിയേഷൻ എംഡി ഷൈസൺ തോമസ് പറഞ്ഞു.