മ്യാൻമറിൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് തുടങ്ങി

Posted on: December 10, 2015

Yangon-Stock-Exchange-Big

യാംഗോൺ : മ്യാൻമറിൽ ഓഹരിവ്യാപാരത്തിന് തുടക്കം കുറിച്ച് യാംഗോൺ സ്‌റ്റോക്ക്എക്‌സ്‌ചേഞ്ച് (വൈഎസ്എക്‌സ്) പ്രവർത്തനമാരംഭിച്ചു. ആറ് കമ്പനികൾ എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്തു.

51 ശതമാനം ഓഹരിപങ്കാളിത്തമുള്ള മ്യാൻമർ ഇക്‌ണോമിക് ബാങ്ക് ആണ് വൈഎസ്എക്‌സ് പ്രമോട്ട് ചെയ്യുന്നത്. ശേഷിക്കുന്ന 49 ശതമാനം ഓഹരികൾ ടോക്കിയോ സ്‌റ്റോക്ക്എക്‌സ്‌ചേഞ്ചിന്റെയും ദൈവ സെക്യൂരിറ്റീസ് ഗ്രൂപ്പിന്റെയും നിയന്ത്രണത്തിലാണ്.

മ്യാൻമറിലെ ആദ്യ സ്‌റ്റോക്ക്എക്‌സ്‌ചേഞ്ച് 1996 ൽ ആരംഭിച്ച മ്യാൻമാർ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് സെന്ററാണ്. ഇവിടെ രണ്ട് ഓഹരികൾ മാത്രമാണ് ട്രേഡ് ചെയ്യപ്പെടുന്നത്.