ജെറ്റ് എയർവേസ് മൺസൂൺ ഓഫർ

Posted on: July 19, 2015

Jet-Airways-Boeing-737-Big

മുംബൈ : ജെറ്റ് എയർവേസ് മൺസൂൺ ഓഫർ പ്രഖ്യാപിച്ചു. 750 കിലോമീറ്ററിൽ താഴെയുള്ള ഡൊമസ്റ്റിക് ഡെസ്റ്റിനേഷനുകളിലേക്ക് 6,999 രൂപയും 750 മുതൽ 1000 കിലോമീറ്റർ വരെ എല്ലാ നികുതികളും ഉൾപ്പടെ 8,999 രൂപയുമാണ് നിരക്ക്. 2015 ജൂലൈ 20 നും ഒക്ടോബർ 15 നും മധ്യേയാണ് യാത്രാകാലാവധി.

കൂടാതെ ഡൊമസ്റ്റിക് നെറ്റ്‌വർക്കിൽ 1000 കിലോമീറ്ററിൽ കൂടുതലുള്ള ബിസിനസ് ക്ലാസ് നിരക്കുകളിൽ 20 ശതമാനം ഫഌറ്റ് ഡിസ്‌ക്കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 31 ന് മുമ്പ് ബുക്ക് ചെയ്യുന്നവർക്ക് മാത്രമെ ഓഫർ ലഭ്യമാകുകയുള്ളു.

കൂട്ടികൾക്ക് ഡിസ്‌ക്കൗണ്ട് ബാധകമല്ല. യാത്ര തീയതി മാറ്റാൻ 1,500 രൂപയും റീഫണ്ടിന് 2,000 രൂപയും ഈടാക്കുന്നതാണ്. ഇന്ത്യയിൽ സർവീസ് നടത്തുന്ന 180 ൽപ്പരം ജെറ്റ് എയർവേസ് ഫ്‌ളൈറ്റുകളിൽ ഓഫർ ബാധകമാണെന്ന് ചീഫ് കമേഴ്‌സ്യൽ മാനേജർ രാജ് ശിവകുമാർ പറഞ്ഞു.

മുംബൈ – ഗോവ, മുംബൈ, മാംഗ്ലൂർ, ഡൽഹി – ജയ്പ്പൂർ, കോയമ്പത്തൂർ – ബംഗലുരു എന്നീ റൂട്ടുകളിൽ 6,999 രൂപയുടെ ടിക്കറ്റ് ഓഫർ ലഭ്യമാണ്. ജയപ്പൂർ – മുംബൈ, അഹമ്മദാബാദ് – ലക്‌നൗ സെക്ടറിൽ 8,999 രൂപയാണ് നിരക്ക്.