ജെറ്റ് എയർവേസ് ടിക്കറ്റ് ഓഫർ

Posted on: July 8, 2015

Jet-Airways-Checkin-big

മുംബൈ : ജെറ്റ് എയർവേസ് 1,499 രൂപ മുതൽ തുടങ്ങുന്ന ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഇന്നു മുതൽ ഒരാഴ്ചയ്ക്കുള്ളിൽ ബുക്ക് ചെയ്യുന്ന ഡൊമസ്റ്റിക് വൺവേ ടിക്കറ്റുകൾക്കാണ് ഈ ഓഫർ ബാധകമാകുന്നത്. ജൂലൈ 20 മുതൽ ഒക്‌ടോബർ 15 വരെയാണ് യാത്രാ കാലാവധി.

ലണ്ടൻ, ടൊറന്റോ, ഗൾഫ് തുടങ്ങിയ രാജ്യാന്തര ഡെസ്റ്റിനേഷനുകളിലേക്കുള്ള ടിക്കറ്റുകൾക്കും ജെറ്റ് എയർവേസ് ഡിസ്‌ക്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.