പ്രസാദ് കെ പണിക്കർ കെ എം എ പ്രസിഡന്റ്

Posted on: July 1, 2015
പ്രസാദ് കെ പണിക്കർ

                     പ്രസാദ് കെ. പണിക്കർ

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ ( കെ എം എ ) പുതിയ പ്രസിഡന്റായി ബി പി സി എൽ കൊച്ചി റിഫൈനറി എക്‌സിക്യുട്ടീവ് ഡയറക്ടർ കൂടിയായ പ്രസാദ് കെ പണിക്കർ തെരഞ്ഞെടുക്കപ്പെട്ടു. ഓപൽ ഏഷ്യ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സൗത്ത് ഈസ്റ്റ് ഇന്ത്യ ഡയറക്ടർ സി എസ് കർത്ത ഓണററി സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

സി. എസ്. കർത്ത

                          സി. എസ്. കർത്ത

യു എം തര്യത്ത് ആൻഡ് കമ്പനി പാർട്ണർ മാത്യു ജോസ് ഉറുമ്പത്ത് ( സീനിയർ വൈസ് പ്രസിഡന്റ് ), വർമ & വർമ ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് പാർട്ണർ വിവേക് കൃഷ്ണ ഗോവിന്ദ് (വൈസ് പ്രസിഡന്റ് ), സൈബർലാൻഡ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ആർ. മാധവ് ചന്ദ്രൻ ( ജോയിന്റ് സെക്രട്ടറി), ബ്രാൻഡ് ബ്രെയിൻസ് സി.ഇ.ഒ .യും ബ്രാൻഡ് എൻജിനീയറുമായ ജിബു പോൾ (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. ഇമ്മീഡിയറ്റ് പാസ്റ്റ് പ്രസിഡന്റ് എന്ന നിലയിൽ പി. പ്രേംചന്ദ് കമ്മിറ്റിയിൽ തുടരും.

ഡോ. ഫ്രാൻസിസ് ചെറുനിലം, ആർ. മനോമോഹനൻ, ഡോ. പി.കെ .അബ്രഹാം, ചെറിയാൻ പീറ്റർ, ദീപക് അസ്വാനി, എൽ. നിർമല, പി ടി ജോർജ്, മരിയ അബ്രഹാം, മീനാ വിശ്വനാഥൻ, കെ. രാജൻ ജോർജ് എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.