കരിപ്പൂർ റൺവേ രണ്ട് മണിക്കൂർ വീതം അടച്ചിടുന്നു

Posted on: July 1, 2015

Calicut-International-Airpo

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ അറ്റകുറ്റപ്പണികൾക്കായി ഇന്നു മുതൽ ഓഗസ്റ്റ് 31 വരെ രണ്ട് മണിക്കൂർ വീതം അടച്ചിടും. ഉച്ചകഴിഞ്ഞ 3.30 മുതൽ 5.30 വരെയാണ് റൺവേ അടയ്ക്കുന്നത്.

ഈ സമയത്തുള്ള വിമാനസർവീസുകളുടെ സമയം പുനർക്രമീകരിച്ചിട്ടുണ്ട്. സെപ്റ്റംബർ 15 മുതൽ റൺവേ റീ കാർപറ്റിംഗ് ആരംഭിക്കാനിരിക്കുകയാണ്.