എംടിഎസിനെ ഏറ്റെടുക്കാൻ ആർകോം

Posted on: June 15, 2015

Reliance-Communications-big

മുംബൈ : റിലയൻ കമ്യൂണിക്കേഷൻസ് എംടിഎസിനെ ഏറ്റെടുക്കാൻ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച എംടിഎസിന്റെ പാരന്റ് കമ്പനിയായ സിസ്റ്റമ ശ്യാം ടെലിസർവീസസുമായി ആർകോം ചർച്ച തുടങ്ങിക്കഴിഞ്ഞു. അനിൽ അംബാനി ഗ്രൂപ്പിലെ ആർകോമിന് 118 ദശലക്ഷം ഇടപാടുകാരുണ്ട്.

രാജ്യത്തെ മൂന്ന് മുൻനിര ഡാറ്റാ സർവീസ് പ്രൊവൈഡർമാരിൽ ഒന്നാണ് റഷ്യൻ കമ്പനിയായ സിസ്റ്റം ശ്യാം. ഇന്ത്യയിലെ 450 നഗരങ്ങളിലായി 10 ദശലക്ഷം വയർലെസ് സബ്‌സ്‌ക്രൈബേഴ്‌സും 10 ലക്ഷം ഹൈസ്പീഡ് മൊബൈൽ ബ്രോഡ്ബാൻഡ് കസ്റ്റമേഴ്‌സും എംടിഎസിനുണ്ട്.