ആർകോം എംടിഎസിനെ ഏറ്റെടുക്കുന്നു

Posted on: November 2, 2015

MTS-Logo-big

ന്യൂഡൽഹി : അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷൻസ് ഇന്ത്യയിൽ പ്രവർത്തിക്കുന്ന റഷ്യൻ ടെലികോം ബ്രാൻഡായ എംടിഎസിനെ (സിസ്റ്റമെ ശ്യാം ടെലി സർവീസസ്) ഏറ്റെടുക്കാൻ ഒരുങ്ങുന്നു. ഏറ്റെടുക്കൽ പൂർത്തിയാകുമ്പോൾ ആർകോമിൽ സിസ്റ്റമെ ശ്യാം ടെലി സർവീസസിന് 10 ശതമാനം ഓഹരിപങ്കാളിത്തമുണ്ടാകും. കൂടാതെ സ്‌പെക്ട്രം വാങ്ങിയ വകയിൽ സിസ്റ്റമെ ശ്യാം സർക്കാരിന് നൽകാനുള്ള തുക പ്രതിവർഷം 392 കോടി രൂപ വീതം 10 വർഷം കൊണ്ട് നൽകും.

പ്രതിവർഷം 1,500 കോടി വിറ്റുവരവുള്ള എംടിഎസിന്റെ 9 ദശലക്ഷം ഇടപാടുകാരെ റിലയൻസ് കമ്യൂണിക്കേഷൻസിന് ലഭിക്കും. കേരളം ഉൾപ്പടെ 8 സർക്കിളുകളിൽ എംടിഎസിന് സാന്നിധ്യമുണ്ട്.