ലിബർട്ടി വീഡിയോകോൺ കേരള വിപണിയിലേക്ക്

Posted on: June 8, 2015

Liberty-Videocon-General-In

കൊച്ചി : ലിബർട്ടി വീഡിയോകോൺ ജനറൽ ഇൻഷുറൻസ് കമ്പനി കേരള വിപണിയിലേക്ക്. ജനറൽ ഇൻഷുറൻസ് ഉത്പന്നങ്ങളുടെ വിപണനത്തിന് മുത്തൂറ്റ് മിനി ഗ്രൂപ്പുമായി ധാരണയിലെത്തി. മോട്ടോർ, പേഴ്‌സണൽ ആക്‌സിഡന്റ്, ഹെൽത്ത് വിഭാഗങ്ങളിലുള്ള ഇൻഷുറൻസ് ഉത്പന്നങ്ങളാണ് ലിബർട്ടി അവതരിപ്പിക്കുന്നത്.

കർണാടക, തെലുങ്കാന, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിൽ നേരത്തെ തന്നെ ലിബർട്ടി വീഡിയോകോൺ സാന്നിധ്യമറിയിച്ചിരുന്നു. കഴിഞ്ഞ വർഷം കമ്പനി 294 കോടി രൂപയുടെ പ്രീമിയം സമാഹരിച്ചിരുന്നു.