കൊടക് മഹീന്ദ്ര ബാങ്ക് ജനറൽ ഇൻഷുറൻസ് മേഖലയിലേക്ക്

Posted on: November 30, 2014

Kotak-Mahindra-Bank-Gaurang

കൊടക് മഹീന്ദ്ര ബാങ്ക്, ജനറൽ ഇൻഷുറൻസ് ബിസിനസ് ആരംഭിക്കുന്നു. ഇതു സംബന്ധിച്ച് റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചതായി കെഎംബിഎൽ അസറ്റ് മാനേജ്‌മെന്റ് ഇൻഷുറൻസ് ആൻഡ് ഇന്റർനാഷണൽ ബിസിനസ് പ്രസിഡന്റ് ഗൗരംഗ് ഷാ പറഞ്ഞു. ലൈഫ് ഇൻഷുറൻസ് രംഗത്ത് ബാങ്കിന് ഇപ്പോഴെ സാന്നിധ്യമുണ്ട്. 77,000 കോടിയുടെ പ്രീമിയം വരുമാനമുള്ള ജനറൽ ഇൻഷുറൻസ് മേഖല പ്രതിവർഷം 17 ശതമാനം വളർച്ച കൈവരിക്കുന്നുണ്ട്.

ജനറൽ ഇൻഷുറൻസ് ബിസിനസ് സംരംഭത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി മഹേഷ് ബാലസുബ്രഹ്മണ്യനെ നിയമിച്ചു. നിലവിൽ കെഎംബിഎൽ ബ്രാഞ്ച് ബാങ്കിംഗ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റാണ്.