ജനറൽ ഇൻഷുറൻസ് ബിസിനസ് 1.2 ലക്ഷം കോടിയിലേക്ക്

Posted on: December 11, 2016

insurance-big

അഹമ്മദാബാദ് : ജനറൽ ഇൻഷുറൻസ് ബിസിനസ് അടുത്തവർഷം 1.2 ലക്ഷം കോടിയായി വർധിക്കുമെന്ന് വിലയിരുത്തൽ. നടപ്പ് വർഷം ആദ്യത്തെ ആറ് മാസക്കാലത്ത് 28 ശതമാനം വളർച്ച രേഖപ്പെടുത്തി. 2015-16 96,394 കോടിയായിരുന്നു ബിസിനസ്. ജനറൽ ഇൻഷുറൻസ് ബിസിനസ് 2006-07 മുതൽ പ്രതിവർഷം 16 ശതമാനം വീതം വളർച്ച കൈവരിക്കുന്നുണ്ട്.

എന്നാൽ ജനസംഖ്യയ്ക്ക് ആനുപാതികമായി ജനറൽ ഇൻഷുറൻസ് സാന്ദ്രത (0.70 %) തുലോം കുറവാണ്. പ്രീമിയം വോള്യത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ ലോകത്തിലെ 15 ാമത്തെ ഇൻഷുറൻസ് വിപണിയാണ്.