ലേക്ക്‌ഷോറിൽ ഫൂട്ട് & ആങ്കിൾ ക്ലിനിക്ക്

Posted on: May 26, 2015

 

Lakeshore-Foot-&-Ankle-clin

ലേക്ക്‌ഷോർ ഫൂട്ട്  & ആങ്കിൾ ക്ലിനിക്കിന്റെ ഉദ്ഘാടനം എറണാകുളം കലൂർ ഐഎംഎ ഹാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഫൂട്ട് & ആങ്കിൾ അസോസിയേഷൻ പ്രസിഡന്റ് ഡോ. രാജീവ് ഷാ നിർവഹിക്കുന്നു. ഡോ. ജഫ്രി മുക്കലിസ്റ്റർ, ഡോ. മൈക്കിൾ ദുജേല, ലേക്ക്‌ഷോർ ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ. ഫിലിപ്പ് അഗസ്റ്റിൻ, ഡോ. രാജേഷ് സൈമൺ, ഡോ. ഡെന്നിസ് പി.ജോസ് എന്നിവർ സമീപം.

കൊച്ചി : ജനങ്ങൾക്കിടയിൽ വർധിച്ചു വരുന്ന പാദത്തിന്റെയും കണങ്കാലിന്റെയും വേദനയ്ക്കും രൂപവൈകല്യത്തിനും പരിഹാരമായി ലേക്ക്‌ഷോർ ആശുപത്രി അസ്ഥിരോഗ വിഭാഗത്തിനു കീഴിൽ കേരളത്തിലാദ്യമായി ഫൂട്ട് & ആങ്കിൾ ക്ലിനിക്ക് തുടങ്ങി. ഇന്ത്യൻ ഫൂട്ട് & ആങ്കിൾ അസോസിയേഷൻ പ്രസിഡന്റ് ഡോ. രാജീവ് ഷാ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു.

തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് ക്ലിനിക്ക് പ്രവർത്തിക്കുകയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ലേക്ക്‌ഷോർ ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ. ഫിലിപ്പ് അഗസ്റ്റിൻ പറഞ്ഞു. ഡോ. ലാസർ ചാണ്ടി നേതൃത്വം നൽകുന്ന അസ്ഥിരോഗ വിഭാഗത്തിനു കീഴിൽ അമേരിക്കയിൽ നിന്നു പ്രത്യേക പരിശീലനം നേടിയ ഡോ. രാജേഷ് സൈമൺന്റെ മേൽനോട്ടത്തിലാണ് ക്ലിനിക്ക് പ്രവർത്തിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

പാദത്തിന്റെയും വിരലുകളുടെയും കണങ്കാലിന്റെയും മറ്റും രൂപവൈകല്യങ്ങൾ, ഉപ്പൂറ്റി വേദന തുടങ്ങി കണങ്കാൽ മാറ്റി വയ്ക്കൽ ഉൾപ്പെടെ വിവിധ സേവനങ്ങൾ ക്ലിനിക്കിൽ ലഭ്യമാണ്. ഡോ. രാജേഷ് സൈമൺ, ഡോ. ജഫ്രി മുക്കലിസ്റ്റർ, ഡോ. മൈക്കിൾ ദുജേല, ഡോ. ഡെന്നിസ് പി.ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.