വിപിഎസ് ഹെൽത്ത്‌കെയർ ലേക്ക്‌ഷോറിനെ ഏറ്റെടുത്തു

Posted on: April 18, 2016

Shamsheer-Vyalil-Big

കൊച്ചി : യുഎഇ ആസ്ഥാനമായുള്ള വിപിഎസ് ഹെൽത്ത്‌കെയർ കൊച്ചയിലെ ലേക്ക്‌ഷോർ ആശുപത്രിയിൽ നിർണായക ഓഹരിപങ്കാളിത്തം നേടി. വിപിഎസ് ഹെൽത്ത്‌കെയർ മാനേജിംഗ് ഡയറക്ടർ ഡോ. ഷംഷീർ വയലിൽ ലേക്ക്‌ഷോറിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി ചുമതലയേറ്റു. ആശുപത്രിയുടെ പേര് വിപിഎസ് ലേക്ക്‌ഷോർ എന്നു പുനർനാമകരണം ചെയ്തു.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ആരോഗ്യമേഖലയിൽ 1000 കോടി രൂപ മുതൽമുടക്കുമെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു. ഇപ്പോൾ 30 സ്‌പെഷ്യാലിറ്റികളിലായി 350 കിടക്കകളാണ് ലേക്ക്‌ഷോറിലുള്ളത്. 300 കോടി രൂപ മുതൽമുടക്കി രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള പുതിയ ബ്ലോക്ക് ലേക്ക്‌ഷോറിൽ സ്ഥാപിക്കുമെന്നും അദേഹം പറഞ്ഞു.