സഞ്ചരിക്കുന്ന ക്ലിനിക്കുമായി വിപിഎസ് ലേക് ഷോര്‍

Posted on: April 28, 2020

കൊച്ചി : കോവിഡ് 19 പശ്ചാത്തലത്തില്‍ ആശുപത്രില്‍ എത്താന്‍ സാധിക്കാത്തവരുടെ അടുത്തേക്ക് സഞ്ചരിക്കുന്ന ക്ലിനിക്കുമായി വിപിഎസ് ലേക് ഷോര്‍ ആശുപത്രി. ഡോക്ടര്‍ സഹിതമാമ് ക്ലിനിക് എത്തുക. അത്യാവശ്യ മരുന്നുകളും പരിശോധനകളും സൗജന്യമാണ്. പനങ്ങാട് പോലീസ് സ്‌റ്റേഷനില്‍ എസ്എച്ച്ഒ കെ. ശ്യാമിന്റെ ആരോഗ്യ പരിശോധന നടത്തിയാണ് ക്ലിനിക് തുടങ്ങിയത്.

ഇന്നലെ കുമ്പളം മാടവന എന്നിവിടങ്ങളിലായിരുന്നു സേവനം. ഇന്നു പനങ്ങാട് പരിശോധന നടത്തും. മരട്, കുണ്ടന്നൂര്‍, പനങ്ങാട്, കുമ്പളം, മാടവന, നെട്ടൂര്‍, ചേപ്പനം തുടങ്ങിയ പ്രദേശങ്ങളിലാണഅ ക്ലിനിക്കിന്റെ സേവനം ലഭിക്കുകയെന്ന് സിഇഒ എസ് കെ. അബ്ദുള്ള പറഞ്ഞു. സേവനങ്ങള്‍ക്ക് 9961640000