ലേക് ഷോര്‍ ഹോസ്പിറ്റല്‍ 10 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു

Posted on: October 2, 2019

കൊച്ചി : ലേക്‌ഷോര്‍ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ ഓഹരിയുടെ മകളുടെ വാര്‍ഷിക പൊതുയോഗം ഓഹരിയുടമകള്‍ക്ക് 10 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 282 കോടിയാണ് കമ്പനിയുടെ വരുമാനം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 228 കോടിയായിരുന്നു വരുമാനം.

എട്ട് ശതമാനം ലാഭവിഹിതമാണ് അന്ന് നല്‍കിയത്. നടപ്പുവര്‍ഷം കോഴിക്കോട് മെഡിക്കല്‍ സെന്റര്‍ ആരംഭിക്കാനും ഔട്ട്‌സൈഡ് കേറ്ററിംഗിനായി പുതിയൊരു ഉപ സ്ഥാപനത്തിനു തുടക്കമിടാനും പരിപാടിയുണ്ട്.