തൈറോയ്ഡ് കാൻസർ പൂർണമായി ഭേദപ്പെടുത്താനാവുമെന്ന് വിദഗ്ധർ

Posted on: March 15, 2016
ലേക്ക്‌ഷോർ തൈറോയ്ഡ് ഡിസീസ് മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ തൈറോഗ്ലോബുലിനും  തൈറോയ്ഡ് കാൻസറിന്റെ പുനരാവർത്തനവും സംബന്ധിച്ച് കൊച്ചി ഐഎംഎ ഹാളിൽ  നടന്ന ശില്പശാല  ലേക്ക്‌ഷോർ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. ഫിലിപ്പ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു. ഡോ. ഷോൺ ടി. ജോസഫ്, ഡോ. സുബ്രഹ്മണ്യ അയ്യർ, ഡോ. വി.പി ഗംഗാധരൻ, ഡോ. ഷൺമുഖ സുന്ദരം തുടങ്ങിയവർ സമീപം.

കൊച്ചി : തുടക്കത്തിലേ കണ്ടെത്തി, കൃത്യമായി ചികിത്സിക്കാനായാൽ തൈറോയ്ഡ് കാൻസർ പൂർണമായി ഭേദപ്പെടുത്താനാവുമെന്ന് വിവിധ രംഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ ശില്പശാല. സംസ്ഥാനത്ത് രണ്ടാം സ്ഥാനത്ത് നില്ക്കുന്ന തൈറോയ്ഡ് കാൻസർ ക്രമാതീതമായി വർധിക്കുന്നതിനാൽ ഈ രംഗത്ത് പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി. തൈറോയ്ഡ് കാൻസർ രോഗികൾ വർധിക്കാനുള്ള കാരണം കൃത്യമായി കണ്ടെത്തേണ്ടതുണ്ട്. എങ്കിലും കഴുത്തിൽ മുഴ, ശബ്ദത്തിൽ വ്യതിയാനം തുടങ്ങിയ ലക്ഷണങ്ങളുള്ളവർ വിദഗ്ദ പരിശോധന നടത്തേണ്ടതുണ്ട്. അൾട്രാസൗണ്ട് സ്‌ക്രീനിംഗ് വഴി തൈറോയ്ഡ് കാൻസർ കണ്ടെത്താനാകുമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി.

ലേക്ക്‌ഷോർ തൈറോയ്ഡ് ഡിസീസ് മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ തൈറോഗ്ലോബുലിനും തൈറോയ്ഡ് കാൻസറിന്റെ പുനരാവർത്തനവും സംബന്ധിച്ച് കൊച്ചി ഐഎംഎ ഹാളിൽ നടന്ന ശില്പശാല ലേക്ക്‌ഷോർ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. ഫിലിപ്പ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. അമൃത ആശുപത്രിയിലെ ഡോ. ഷൺമുഖ സുന്ദരം, ആസ്റ്റർ മെഡിസിറ്റിയിലെ എൻഡോക്രിനോളജിസ്റ്റ് ഡോ. വി.പി. വിപിൻ, ലേക്ക്‌ഷോർ ആശുപത്രിയിലെ ഹെഡ് & നെക്ക് സർജൻ ഡോ. ഷോൺ ടി. ജോസഫ്, ഓങ്കോളജിസ്റ്റ് ഡോ. ജി. അനുപമ തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

ഓങ്കോളജി വിഭാഗം മേധാവി ഡോ. വി.പി ഗംഗാധരൻ, അമൃത ആശുപത്രിയിലെ ക്ലിനിക്കൽ പ്രൊഫസർ ഡോ. സുബ്രഹ്മണ്യ അയ്യർ എന്നിവർ അധ്യക്ഷത വഹിച്ചു. ഡോ. വി.പി ഗംഗാധരൻ സ്വാഗതവും ലേക്ക്‌ഷോർ ആശുപത്രി എൻഡോക്രിനോളജിസ്റ്റ് ഡോ.രമേഷ് ഗോമസ് നന്ദിയും പറഞ്ഞു. ഓങ്കോളജി, ഹെഡ് ആൻഡ് നെക്ക്, ഇഎൻടി, എൻഡോക്രിനോളജി, റേഡിയോളജി, ന്യൂക്ലിയർ മെഡിസിൻ, പതോളജി, പ്ലാസ്റ്റിക്ക് സർജറി തുടങ്ങി വിവിധ രംഗങ്ങളിലെ വിദഗധർ ശില്പശാലയിൽ പങ്കെടുത്തു.