ബ്രോഡ്ബാൻഡ് ഉപയോക്താക്കൾ 10 കോടി കവിഞ്ഞു

Posted on: May 23, 2015

Broadband-Service-Big

മുംബൈ : ഇന്ത്യയിലെ ബ്രോഡ്ബാൻഡ് ഉപയോക്താക്കളുടെ എണ്ണം 10 കോടി കവിഞ്ഞു. പ്രതിമാസം 2 ശതമാനം നിരക്കിലാണ് വളർച്ച. ട്രായ് നിബന്ധന പ്രകാരം 512 കെബിപിഎസ് ആണ് ഇപ്പോൾ ബ്രോഡ്ബാൻഡിന്റെ മിനിമം സ്പീഡ്. കഴിഞ്ഞവർഷം വരെ 256 കെബിപിഎസ് ആയിരുന്നു മിനിമം സ്പീഡ്.

എയർടെൽ, വോഡഫോൺ, ബിഎസ്എൻഎൽ, ഐഡിയ, റിലയൻസ് എന്നിവരാണ് ബ്രോഡ്ബാൻഡ് വിപണിയുടെ 83.39 ശതമാനവും നിയന്ത്രിക്കുന്നത്. 22.01 ദശലക്ഷം വരിക്കാരുള്ള എയർടെല്ലാണ് ഒന്നാമത്. വോഡഫോണിന് 19.37 ദശലക്ഷവും ബിഎസ്എൻഎല്ലിന് 18.88 ദശലക്ഷവും ഐഡിയയ്ക്ക് 14.52 ദശലക്ഷവും റിലയൻസിന് 7.94 ദശലക്ഷവും വരിക്കാരുണ്ട്.