മില്‍മയുടെ ശരാശരി പാല്‍ വില്പ്പന 16.27 ലക്ഷം ലിറ്റര്‍

Posted on: June 22, 2023

തിരുവനന്തപുരം : ജനുവരി മുതല്‍ മേയ് വരെയുള്ള അഞ്ച് മാസത്തില്‍ മില്‍മയുടെ പ്രതിദിന ശരാശരി വില്പ്പന 16.27 ലക്ഷം ലിറ്റര്‍ പാല്‍. 2022 ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ ഇത് 15.95 ലക്ഷം ലിറ്ററായിരുന്നു. കേരളത്തിനകത്തും പുറത്തുമുള്ള ക്ഷീരോത്പന്ന ബ്രാന്‍ഡുകളുടെ വെല്ലുവിളി മറികടന്നാണ് മില്‍മ വില്പ്പന വര്‍ധിപ്പിച്ചതെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി പറഞ്ഞു.

ഇന്ത്യയിലെ ചില ക്ഷീര സഹകരണ ഫെഡറേഷനുകള്‍ മറ്റു സംസ്ഥാനങ്ങളില്‍ പാല്‍ വില്‍ക്കുന്ന പ്രവണത വര്‍ധിക്കുന്നു ഇത് ക്ഷീര സഹകരണ പ്രസ്ഥാനത്തിന്റെ ലക്ഷ്യത്തെ പരാജയപ്പെടുത്തുകയും കര്‍ഷകരുടെ താത്പര്യങ്ങളെ ഹനിക്കുകയും ചെയ്യുന്ന നടപടിയാണ്. ഇത്തരം വെലവിളികള്‍ നിലവില്‍പ്പനയില്‍ നേട്ടമുണ്ടാക്കാനായത് മില്‍മയുടെ വിശ്വാസ്യതയും ഗുണനിലവാരവുമാണ് കാണിക്കുന്നത്. വരുമാനത്തിന്റെ 83 ശതമാനവും ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കുന്നുവെന്ന്ഉറപ്പാക്കാന്‍ മില്‍മയ്ക്കാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2021-22ല്‍ മില്‍മയുടെ മൊത്തം വിറ്റുവരവിന്റെ വര്‍ധന 9ശതമാനമായിരുന്നത് 2022-23ല്‍ 12.5 ശതമാനമായി. പാലുത്പാദനവും വിപണനവും വര്‍ധിപ്പിക്കാനായതിനൊപ്പം സംഭരണത്തിലെ അപര്യാപ്തത കൂടി മറികടക്കാനാണ് മില്‍മ ശ്രമിക്കുന്നത്. സര്‍ക്കാരിന്റെയും വിവിധ വകുപ്പുകളുടെയുംഇടപെടലിലൂടെ ഈ ലക്ഷ്യം നിറവേറ്റുന്നതിനായി പുതിയ പദ്ധതികള്‍ നടപ്പാക്കാന്‍ മില്‍മആലോചിക്കുന്നുണ്ടെന്ന് ചെയ
ര്‍മാന്‍ അറിയിച്ചു.

 

TAGS: Milma |